Breaking...

9/recent/ticker-posts

Header Ads Widget

ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുടെ ഈ വര്‍ഷത്തെ സ്‌കൂള്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി.



ഡിജിറ്റല്‍ ഓണാഘോഷ പരിപാടികളുമായി ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുടെ ഈ വര്‍ഷത്തെ സ്‌കൂള്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. സെപ്റ്റംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് ക്യാമ്പ് നടക്കുന്നത്. ഓണാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. പൂക്കള്‍ ശേഖരിച്ച് ഓണപ്പൂക്കളം ഒരുക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം തയ്യാറാക്കല്‍,  ഓണവുമായി ബന്ധപ്പെട്ട പ്രമോഷന്‍ വീഡിയോകള്‍ തയ്യാറാക്കല്‍,   പ്രോഗ്രാമിംഗ് സോഫ്റ്റ്വെയറില്‍ റിഥം കംമ്പോസര്‍ ഉപയോഗിച്ച് ഓഡിയോബീറ്റുകള്‍ തയ്യാറാക്കല്‍, ജിഫ് ചിത്രങ്ങള്‍ എന്നിവയാണ്  യൂണിറ്റ് ക്യാമ്പിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ക്യാമ്പിലെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഓരോ ക്യാമ്പ് അംഗവും അസൈന്‍മെന്റ് തയ്യാറാക്കി സമര്‍പ്പിക്കും. ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച വിദ്യാര്‍ത്ഥികളെ നവംബറില്‍ നടക്കുന്ന ഉപജില്ല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.  പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്യാമ്പിന് തുടക്കമായി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്യു, റിസോര്‍സ് പേഴ്‌സണ്‍ രഞ്ജിത് സെബാസ്റ്റ്യന്‍, കൈറ്റ് മിസ്ട്രസ്  നൈനി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.





Post a Comment

0 Comments