എലിക്കുളം നാട്ടുചന്തയുടെ പ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ നിറഞ്ഞ് കാടുകയറി കിടന്ന ഒന്നരയേക്കര്‍ പുരയിടം കൃഷി ഭൂമിയാക്കി. ഏഴാം മൈല്‍ - പാമ്പോലി റോഡിലെ 15 വര്‍ഷമായി തരിശായി കിടന്ന കുറ്റിക്കാട്ടുപുരയിടമാണ് എലിക്കുളം നാട്ടു ചന്തയുടെ പ്രവര്‍ത്തകര്‍ വെട്ടിത്തെളിച്ചത്. സമ്മിശ്ര കൃഷി രീതിയില്‍ വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍, പച്ചമുളക്, വഴുതന, തക്കാളി, കാബേജ്, കോളിഫ്‌ളവര്‍ എന്നിവ എല്ലാം ഇവിടെ വിളയിക്കാനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍. കൃഷിയെ ഇഷ്ടപ്പെടുന്നവര്‍ക്കും കുട്ടികള്‍ക്കും ജൈവ കൃഷി രീതികള്‍ കണ്ട് പഠിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. പുരയിടത്തില്‍ വാഴ വിത്ത് നട്ടു കൊണ്ട് സമ്മിശ്ര കൃഷിയുടെ ഉദ്ഘാടനകര്‍മ്മം മാണി. സി. കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്തംഗവും എലിക്കുളം നാട്ടു ചന്തയുടെ രക്ഷാധികാരിയുമായ മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലെന്‍സി തോമസ് പദ്ധതി വിശദീകരണം നടത്തി. എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വി വില്‍സണ്‍, പഞ്ചായത്തംഗങ്ങളായ സിനി ജോയ് , എലിക്കുളം നാട്ടു ചന്ത പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യന്‍ വെച്ചൂര്‍ , രാജു അമ്പലത്തറ, ഔസേപ്പച്ചന്‍ ഞാറയ്ക്കല്‍, മോഹന കുമാര്‍ കുന്നപ്പള്ളി കരോട്ട് , സോണിച്ചന്‍ ഗണപതി പ്ലാക്കല്‍, മാത്യു കോക്കാട്ട്, ബിനോയ് കുറ്റിക്കാട്ട്, എലിക്കുളം കൃഷി ഓഫീസര്‍ കെ. പ്രവീണ്‍, അസിസ്റ്റന്റ് കൃഷി ഓഫീസറുമാരായ എ.ജെ. അലക്‌സ് റോയ്, അനൂപ് കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments