ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ ദുരിതത്തിലാകുന്നു. തകര്‍ന്ന പ്രവേശന കവാടത്തിലൂടെ ബസ്സുകള്‍ കയറിയിറങ്ങുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. സ്റ്റാന്‍ഡിലെ വെള്ളക്കെട്ടും യാത്രക്കാരെ ഏറെ വിഷമിപ്പിക്കുകയാണ്. വെള്ളക്കെട്ടും ചെളിയും നിറഞ്ഞത് വാഹനങ്ങളില്‍ കയറിയിറങ്ങുന്നവരും, സ്റ്റാന്‍ഡിലേക്ക് എത്തുന്നവരും, മടങ്ങുന്നവരും അപകടത്തില്‍ പെടാനും ഇടയാക്കുകയാണ്. ഡ്രെയിനേജ് സംവിധാനം നവീകരിക്കണമെന്ന് ആവശ്യമുയരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലൂടെ അനിയന്ത്രിതമായി സ്വകാര്യ വാഹനങ്ങളും സ്വകാര്യ ബസുകളും കയറിയിറങ്ങി പോകുന്നതും അപകട ഭീഷണിയാവുകയാണ്. തോന്നും പടി വാഹനങ്ങള്‍ കയറിയിറങ്ങുന്നത് ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് അപകട ഭീഷണിയാവുകയാണ്. അവഗണനയുടെ നടുവില്‍ കഴിയുന്ന ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ ശുദ്ധജലവും, വെളിച്ചവും എത്തിക്കണമെന്നും, സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
0 Comments