Breaking...

9/recent/ticker-posts

Header Ads Widget

സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി.



സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജ് പാലിയേറ്റീവ് കെയര്‍ സെന്ററിലെ ഡോക്ടര്‍ പ്രവീണ്‍ ലാല്‍ പരിശീലന  കളരി ഉദ്ഘാടനം ചെയ്തു. സേവഭാരതി ഏറ്റുമാനൂര്‍ യൂണിറ്റ് പ്രസിഡണ്ട് ഡോക്ടര്‍ വി.വി.സോമന്‍ അധ്യക്ഷന്‍ ആയിരുന്നു. പാലിയേറ്റീവ് കെയര്‍ ജില്ലാ കോഡിനേറ്റര്‍ അജിന്‍ ലാല്‍ ജോസഫ്, പാലിയേറ്റീവ് കെയര്‍ നേഴ്‌സ് സരിത ടി.എസ് എന്നിവര്‍ പരിശീലന കളരി നയിച്ചു. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവ് സോജാ ബേബി സന്ദേശം നല്‍കി. ജീന പോള്‍സണ്‍, രാധാ മണി, അനു തോമസ് തുടങ്ങിയ നഴ്‌സുമാരും പരിപാടികളില്‍ പങ്കുചേര്‍ന്നു. സംഘടനയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 ന് ക്ഷേത്ര മൈതാനവും, ക്ഷേത്ര പരിസരവും ശുചീകരിക്കും.




Post a Comment

0 Comments