പെരുവ സൗഹൃദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പെരുവ കുന്നപ്പിള്ളി പാലാകുളത്തില് അനിഷ തമ്പിയുടെ സ്വപ്ന വീടിനായി സോഷ്യല്‍ മീഡിയ വഴി സുമനസുകളുടെ സഹായത്തോടെ സമാഹരിച്ച തുക കുടുംബത്തിന് കൈമാറി. കടുത്തുരുത്തി എം.എല്‍.എ. അഡ്വ. മോന്‍സ് ജോസഫ് അനിഷയുടെ വീട്ടിലെത്തി 1,08,708 രൂപയുടെ ചെക്ക് കൈമാറി. സൊസൈറ്റി പ്രസിഡന്റ് ടി. എം. സദന്, മറ്റ് ഭാരവാഹികളായ പി. ജയശങ്കര്‍, ബൈജു പെരുവ, ജയന് മൂര്‍ക്കാട്ടില്‍, ശാരദാ മോഹന്‍ദാസ്, വാര്‍ഡംഗം അനുമോള്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടോമി മ്യാലില്‍, ബേബി പാലത്തിങ്കല്‍, കെ.എം. തോമസ്, എന്‍.ഒ. ബേബി, ജിഷ ബിനു, ഉഷ അപ്പു തുടങ്ങിയവരും സന്നിഹിതരായിരുന്നു.
0 Comments