കോട്ടയത്തേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ എക്‌സൈസ് സംഘം പിടികൂടി. കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആസ്സാം സ്വദേശി ജല്‍ ഹക്ക് (25), പശ്ചിമബംഗാള്‍ സ്വദേശി അക്ബര്‍ S. K ( 23 ) എന്നിവരെ തലയോലപ്പറമ്പിന് സമീപം വരിക്കാംകുന്ന് നീര്‍പ്പാറയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് സംഘമെത്തുമ്പോള്‍ പ്രതികള്‍ കഞ്ചാവ് സഞ്ചികളിലാക്കി കൈമാറുകയായിരുന്നു. എക്‌സൈസുകാരെ കണ്ട മാത്രയില്‍ ചിതറിയോടിയ പ്രതികളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത് . അന്യ സംസ്ഥാനങ്ങളില്‍ കഞ്ചാവ് സുലഭമാണെന്നും അത് കേരളത്തിലെത്തിച്ച് വന്‍ വിലയ്ക്ക് വില്‍പന നടത്തി ലാഭം ഉണ്ടാക്കാം എന്ന് പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണും ഗഞ്ചാവ് വില്പന നടത്തിയ വകയില്‍ ലഭിച്ച 8155 രൂപയും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ് , ഇന്റെലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ രഞ്ജിത്ത് കെ നന്ദ്യാട്ട്, ബിജു പി.ബി, സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ആര്‍ ബിനോദ്, വിനോദ് കെ.എന്‍ ,രാജേഷ് എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഫി ജേക്കബ്, രജിത്ത് കൃഷ്ണ, പ്രശോഭ് എന്നിവര്‍ പങ്കെടുത്തു.
0 Comments