സംസ്ഥാനത്ത് മഴ ശക്തമായി. ജില്ലയില്‍ കനത്തമഴ തുടരുന്നു. അറബിക്കടലില്‍ തീവ്ര ന്യൂന മര്‍ദവും ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദവും, തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതച്ചുഴിയും കനത്ത മഴയ്ക്ക് കാരണമായി. കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഒക്ടോബര്‍ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇത്തവണ ( ഒക്ടോബര്‍ - ഡിസംബര്‍ ) വരെ തുലാവര്‍ഷക്കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബര്‍ മാസത്തിലും സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
0 Comments