കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. തീക്കോയി മംഗളഗിരി ഭാഗത്ത് ഉരുള്‍ പൊട്ടി. വാഗമണ്‍ റോഡില്‍ മണ്ണിടച്ചിലി നെ തുടര്‍ന്ന് ഗതാഗത തടസ്സം. തീക്കോയി വെള്ളി കുളം സ്‌കൂളില്‍ ക്യാമ്പ് തുറന്നു പെട്ടെന്നുണ്ടായ ശക്തമായ മഴയില്‍ തീക്കോയി പഞ്ചായത്തില്‍ 2 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയതായാണ് പ്രാഥമിക വിവരം. തീക്കോയി ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയതായി വിവരം ലഭിച്ചിരിക്കുന്നത്. ചാത്തപ്പുഴ വെള്ളം ഉയരുന്നതും ആശങ്കയാകുന്നുണ്ട്. നിലവില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഗമണ്‍ റോഡില്‍ ഗതാഗതം പൂര്‍ണമായും മുടങ്ങി. രണ്ടിടത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. റോഡില്‍ കല്ലും മണ്ണും നിറഞ്ഞിരിക്കുകയാണ്. ഇത് നീക്കാനുള്ള നടപടികള്‍ ജെസിബി എത്തിച്ച് നടത്തി. തലനാട് പഞ്ചായത്തിലും വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. തീക്കോയി ഭാഗത്ത് വെള്ളം ഉയര്‍ന്ന് പാലം വെള്ളത്തില്‍ മുങ്ങി. വാഗമണ്‍ റോഡില്‍ നിലവില്‍ ഗതാഗതം നിര്‍ത്തിവെച്ചു. ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പും തയാറായിട്ടുണ്ട്. മീനച്ചിലാറ്റില്‍ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്.
0 Comments