ICSE/ISE കോട്ടയം, ആലപ്പുഴ പത്തനംതിട്ട മേഖല സോണ്‍ ബി സ്‌പോര്‍ട്‌സ് മീറ്റ് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു.കോട്ടയം മേഖലയിലെ 17 ICSE/ISE സ്‌കൂളുകളില്‍ നിന്ന് 500 ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. തോമസ് ചാഴികാടന്‍ എം.പി സ്‌പോര്‍ട്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഫാദര്‍ ജെയിംസ് മുല്ലശ്ശേരി അധ്യക്ഷനായിരുന്നു.പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. 23 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ആദ്യദിവസം മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ 141 പോയിന്റുമായി വടവാതൂര്‍ പള്ളിക്കൂടം സ്‌കൂള്‍ ഒന്നാം സ്ഥാനത്തും, 90 പോയിന്റുമായി പറയന്‍കുളം St. Joseph Convent English Medium School, രണ്ടാം സ്ഥാനത്തുമാണ്. അമനകര ചാവറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആതിഥേയത്വം അരുളുന്ന സ്‌പോര്‍ട്‌സ് മീറ്റ് വ്യാഴാഴ്ച വൈകുന്നേരം സമാപിക്കും.
0 Comments