Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌ക്കൂളിന് പൂര്‍വ്വ വിദ്യാര്‍ഥികള്‍ 50000 രൂപയുടെ ഉപകരണങ്ങള്‍ നല്‍കി.



കടപ്ലാമറ്റം  സെന്റ്  ആന്റണീസ് ഹൈസ്‌ക്കൂളിന് പൂര്‍വ്വ വിദ്യാര്‍ഥികള്‍ 50000 രൂപയുടെ ഉപകരണങ്ങള്‍  നല്‍കി. മാതൃവിദ്യാലയത്തിന്  ആവശ്യമായ  ഉപകരണങ്ങള്‍  വാങ്ങി നല്‍കുവാന്‍  പൂര്‍വ്വ വിദ്യാര്‍ഥികള്‍ കൈകോര്‍ക്കുകയായിരുന്നു.  കടപ്ലാമറ്റം  സെന്റ്  ആന്റണീസ് ഹൈസ്‌ക്കൂളിലെ 1990 ബാച്ച് എസ്.എസ.എല്‍.സി വിദ്യാര്‍ഥികള്‍ ചേര്‍ന്ന്  ഉപകരണങ്ങള്‍ വാങ്ങി. 50000 രൂപയോളം സമാഹരിച്ച് ഫര്‍ണീച്ചറുകള്‍ , കൂളര്‍, കായികോപകരണങ്ങള്‍  എന്നിവയാണ്   നല്‍കിയത്.  സ്‌കൂളില്‍  നടന്ന  ചടങ്ങില്‍  സ്‌കൂള്‍ അസി. മാനേജര്‍ ഫാ ജോണ്‍് കുറ്റാരപ്പള്ളി, പ്രധാനാധ്യാപകന്‍   പി.എം.  വര്‍ഗ്ഗീസ് ,സോജന്‍ ജേക്കബ്  എന്നിവര്‍   ഉപകരണങ്ങള്‍   ഏറ്റുവാങ്ങി. പുര്‍വ്വ  വിദ്യാര്‍ഥി  കൂട്ടായ്മ  ഭാരവാഹികളായ  ബിജു  തോമസ്,സുനേഷ്  കുര്യോക്കോസ്,  സോബിന്‍  പി. സോമന്‍, ഷാജി  അബ്രാഹം, എം.ആര്‍. സിന്ധുകുമാരി, മഞ്ജു ക്ലാരിസ്  ജോര്‍ജ്, ബിജിമോള്‍  മാത്യു, സലിമോള്‍  സെബാസ്റ്റിന്‍, സജി   മാനാമ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments