കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ ഹിന്ദി വാരാചരണത്തിന്റെ സമാപനവും സുരീലി ഹിന്ദി തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ റവ.ഫാ. ജയിസ് നീലാനിരപ്പേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികള്‍ ഹിന്ദി അസംബ്ലി , സംഘടിപ്പിച്ചു.പോസ്റ്റര്‍ നിര്‍മാണം, വായന മത്സരം, അക്ഷര പരിചയം തുടങ്ങിയ പരിപാടികളാണ് ഹിന്ദി ദിനാചരണത്തിന്റെയും ഹിന്ദി വാരാചരണത്തിന്റെയും ഭാഗമായി നടന്നത്. ഹിന്ദി ഭാഷയെ വളരെ ലളിതവും രസകരവും ഹൃദ്യവും ആക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ വളരെ ഉത്സാഹത്തോടെ പങ്കു ചേര്‍ന്നു ഹെഡ്മാസ്റ്റര്‍ റെജി തോമസ്, പി.ടി.എ പ്രസിഡണ്ട് ജോജി പി ജോസഫ്, എം.പി.ടി.എ പ്രസിഡന്റ് നിഷാ ദിലീപ് എന്നിവര്‍ സംസാരിച്ചു. അദ്ധ്യാപകരായ സിജിമോള്‍ എ.എല്‍, സ്‌നേഹ ഹരി, ജിയോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments