കേരളാ കോണ്‍ഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകദിനം ആചരിച്ചു. കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദിനാചരണത്തിന്റെ ഭാഗമായി റിട്ടയേര്‍ഡ് അദ്ധ്യാപിക മറിയം കെ എസ് ഇട്ടിയേപ്പാറയെ പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ടി കീപ്പുറം, സംസ്കാരവേദി നിയോജക മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ ജെയ്സണ്‍ കുഴികോടിയില്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന കമ്മറ്റിയംഗം തോമസ് പുളിക്കിയില്‍, കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്മോള്‍ റോബര്‍ട്ട് കൂവള്ളൂര്‍ , സംസ്കാരവേദി കടപ്ലാമറ്റം മണ്ഡലം പ്രസിഡന്റ് സോജന് തുരുത്തിയില്‍, ബിജു കുളത്തൂര്‍ , ബാബു ചുണ്ടെലിക്കാട്ട്, ജിജോയി ഇട്ടിയേപ്പാറ, ട്രീസാ റാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments