കിടങ്ങൂരില്‍ ബൈക്ക് മോഷണക്കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം പായിക്കാട്ടുമല ഭാഗത്ത് ചെമ്മലായില് വീട്ടില്‍ ടോണി ടോമി (23) എന്നയാളെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ മാസം 24-ാം തീയതി ഏറ്റുമാനൂര്‍ മന്ദിരം കവല ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ലക്ഷം രൂപയോളം അടുത്ത് വില വരുന്ന ബൈക്ക് മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഇയാള്‍ രാമപുരം ചിറകണ്ടം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ടൂവീലര്‍ വര്‍ഷോപ്പില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ച് മന്ദിരം ഭാഗത്ത് എത്തി കയ്യിലിരുന്ന സ്കൂട്ടര്‍ അവിടെ ഉപേക്ഷിച്ചതിനു ശേഷം അവിടെ ഇരുന്നിരുന്ന ബൈക്കുമായി കടന്നുകളയുകയായിരുന്നു. ഇയാള്‍ രാമപുരം സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. കിടങ്ങൂര്‍ സ്റ്റേഷന് എസ്.എച്ച്.ഒ റെനീഷ് റ്റി.എസ്, എസ്.ഐ കുര്യന് മാത്യു, എ.എസ്.ഐ മഹേഷ് കൃഷ്ണന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 Comments