Breaking...

9/recent/ticker-posts

Header Ads Widget

വില്‍പനയ്ക്ക് കൊണ്ട് വന്ന ഒന്നേകാല്‍ കിലോ കഞ്ചാവു പിടിച്ചെടുത്തു.



കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പനയ്ക്ക് കൊണ്ട് വന്ന ഒന്നേകാല്‍ കിലോ കഞ്ചാവു പിടിച്ചെടുത്തു. തിരുവല്ല  കവിയൂര്‍ ചെറുപുഴക്കാലായില്‍ അരുണ്‍ മോന്‍ C. V (24 ) യെ കോട്ടയം റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.വൈ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ എക്‌സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു.  ഇയാള്‍ കോട്ടയത്ത് എത്താന്‍ സാധ്യതയുണ്ട് എന്ന്  മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മനസ്സിലാക്കിയ എക്‌സൈസ് ഇയാള്‍ക്കായി കെണി വിരിച്ച് കാത്തിരിക്കുകയായിരുന്നു. കാറ്ററിംഗ് ജോലി നോക്കിയിരുന്ന പ്രതി ഇടവേളകളില്‍  കേരളത്തില്‍ പല ജില്ലകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷോള്‍ഡര്‍ ബാഗുമായി KSRTC സ്റ്റാന്റില്‍ എത്തിയ ഇയാള്‍ എക്‌സൈസുകാരെ കണ്ട് മറ്റൊരു ബസില്‍ യറി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെയും പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ രാജീവ് .കെ. , മനോജ് കുമാര്‍ ഡി, കണ്ണന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാംകുമാര്‍ ,രതീഷ് കെ നാണു, ലാലു തങ്കച്ചന്‍, അരുണ്‍ K.S, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അമ്പിളി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments