Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ ഇടത്തരം രീതിയിലുള്ള മഴ



വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂന മര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യത.  സെപ്റ്റംബര്‍ 4 മുതല്‍ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ശക്തമായ മഴയുടെ സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ടും, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.




Post a Comment

0 Comments