നിരാലംബരായ കുട്ടികളെ സംരക്ഷിക്കുന്ന കുമ്മണ്ണൂര്‍ ചില്‍ഡ്രന്‍സ് ഹോം സപ്തതി ആഘോഷ നിറവില്‍. അഭിവന്ദ്യ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെ നേതൃത്വത്തില്‍ 1953 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചില്‍ഡ്രന്‍സ് ഹോമിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ബിഷപ് എമിരറ്റ്‌സ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നിര്‍വഹിച്ചു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരുന്നു ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് ഞരളക്കാട്ട് സ്വാഗതമാശംസിച്ചു . മന്ത്രി റോഷി അഗസ്റ്റ്യന്‍, തോമസ് ചാഴിക്കാടന്‍ എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ മാണി സി കാപ്പന്‍ എം.എല്‍.എ, ജില്ല പഞ്ചാ.ത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, വക്കച്ചന്‍ മറ്റത്തില്‍ Ex MP, ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി, സിസ്റ്റര്‍ ലിസ്ബത്ത് കട്ടക്കുന്നേല്‍, പഞ്ചായത്തംഗം ഇ.എം ബിനു, പ്രൊഫ. അന്നമ്മ സക്കറിയാസ്, സിസ്റ്റര്‍ ഫിലൈസിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നഴ്‌സറി മുതല്‍ +2 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 46 കുട്ടികളാണ് ചില്‍ഡ്രന്‍സ് ഹോമിലുള്ളത്. ഇതുവരെ ചില്‍ഡ്രന്‍സ് ഹോമിലെത്തിയ മൂവായിരത്തോളം കുട്ടികളില്‍ പലരും മികച്ച പരിശീലനം നേടി വിദേശ രാജ്യങ്ങളിലടക്കം ജോലി ചെയ്തുവരുന്നു. കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനുള്ള ശ്രമങ്ങളാണ് സെന്റ് ജോസഫ്‌സ് ചില്‍ഡ്രന്‍സ് ഹോം ഒരുക്കുന്നത്.
0 Comments