ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുറിച്ചിത്താനത്ത് ഗോ പൂജ നടന്നു. വലിയ പറമ്പില്‍ പ്രദീപ്-ശ്രീരേഖ ദമ്പതികളുടെ വസതിയിലാണ് ഗോപൂജ നടന്നത്. കെ.എന്‍.ആര് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. താമരശ്ശേരി ഇല്ലം വാസുദേവ ശര്‍മ്മ കാര്‍മികത്വം വഹിച്ചു. പശുക്കളെ പരിപാലിക്കുന്ന പ്രദീപിനെയും, ശ്രീരേഖയെയും ഹരികുമാര്‍ പാണാട്ടില്ലം പൊന്നാട അണിയിച്ച് ആദരിച്ചു. നീരജ് പുള്ളോലിക്കല്‍, സന്ദീപ് ശബരിനാഥ്, സന്ദീപ് വല്ലാട്ട്, രാജീവ് പുള്ളോലിക്കല്‍, എം.എസ് ഉണ്ണികൃഷ്ണന്, ജലജ വിജയന്, ആദിദേവ് മാന്നൂള്ളില്, ശ്രീരാഗ് മറ്റപ്പിള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments