എക്‌സൈസ് വകുപ്പിന്റെ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ നേതൃത്വത്തില്‍ പാലാ നിയോജകമണ്ഡലംതല ഏകദിനക്യാമ്പ് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് അധ്യക്ഷത വഹിച്ചു. വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനു വിജയന്‍ വിഷയാവതരണം നടത്തി. പാലാ ലഹരി വിമോചന കേന്ദ്രം സൈകാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആശ മരിയ പോള്‍ ചര്‍ച്ച നയിച്ചു. വിമുക്തി അസിസ്റ്റന്റ് എക്‌സൈസ് ഓഫീസര്‍ കെ.പി. മോഹന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിജു മോന്‍, പാലാ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ബി. ദിനേശ്, എക്‌സൈസ് പോലീസ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍-കോളേജ് അധ്യാപകര്‍, അങ്കണവാടി അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments