ഡിജിറ്റല്‍ ഓണാഘോഷവുമായി ലിറ്റില്‍ കൈറ്റ്‌സ് സ്‌കൂള്‍ ക്യാമ്പ് പാലാ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ സ്‌കൂളില്‍ നടന്നു. ഓണാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി ചിട്ടപ്പെടുത്തിയത്. പൂക്കള്‍ ശേഖരിച്ച് ഓണ പൂക്കളം ഒരുക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം , ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ വീഡിയോ, സ്‌ക്രാച്ച് പ്രോഗ്രാമിങ് സോഫ്റ്റ് വെയറില്‍ തയ്യാറാക്കിയ റിഥം കമ്പോസര്‍ ഉപയോഗിച്ച് ഓഡിയോ ബീറ്റുകള്‍, സ്വതന്ത്ര ദ്വിമാന അനിമേഷന്‍ സോഫ്റ്റ് വെയറായ ഓപ്പണ്‍ ടൂണ്‍സ് ഉപയോഗിച്ച് അനിമേഷന്‍ റീലുകള്‍, ജിഫ് ചിത്രങ്ങള്‍ ഇവ തയ്യാറാക്കുകയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച വിദ്യാര്‍ത്ഥികളെ ഉപജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും. സ്‌കൂള്‍ സുപ്രണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ച ക്യാമ്പില്‍ കൈറ്റ് മാസ്റ്റര്‍ രഞ്ജിത് സെബാസ്റ്റ്യന്‍ ക്ലാസ് നയിച്ചു.
0 Comments