Breaking...

9/recent/ticker-posts

Header Ads Widget

ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് കാര്‍ യാത്രികരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു.



പാലാ അരുണാപുരം, പുലിയന്നൂര്‍ ജംഗ്ഷനില്‍ ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് കാര്‍ യാത്രികരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ ഏലിക്കുട്ടി, തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈപ്പാസ് റോഡ് പ്രധാന റോഡുമായി സന്ധിക്കുന്ന ഭാഗത്ത് രാവിലെ 9 മണിയോടെയായിരുന്നു അപകടം. കാര്‍ യാത്രികര്‍ ചികിത്സ ആവശ്യത്തിനായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.  ഇരുമ്പനത്ത് നിന്നും കട്ടപ്പനയിലേക്ക് പെട്രോളുമായി പോവുകയായിരുന്നു ടാങ്കര്‍ ലോറിയിലാണ് കാറിടിച്ചത്. ബൈപ്പാസില്‍ നിന്നും പ്രധാന റോഡിലേക്ക് കടന്ന കാര്‍ ഇടിക്കാതിരിക്കാന്‍ ലോറി വെട്ടിച്ചെങ്കിലും ലോറിയുടെ മധ്യഭാഗത്തായി കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കാര്‍യാത്രികരെ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.




Post a Comment

0 Comments