പാലാ സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നിലുള്ള വീതി കുറഞ്ഞ ഭാഗത്ത് ടോറസ് ലോറികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ദുരിതമാകുന്നു കഴിഞ്ഞദിവസം മൂന്നിലവില്‍ നിന്നും പാറക്കല്ലുകള്‍ അനധികൃതമായി കൊണ്ടുപോയതിന്റെ പേരില്‍ എട്ടു ടിപ്പറുകളാണ് മീനച്ചില്‍ അഡീഷണല്‍ തഹസീല്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത് . ഈ വാഹനങ്ങളാണ് കോമ്പൗണ്ടില്‍ ഇട്ടിരിക്കുന്നത് .വാഹനങ്ങള്‍ ഇവിടെ ഇട്ടിരിക്കുന്നതിനാല്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയാണ് . വാഹനങ്ങള്‍ക്ക് ഇടയിലൂടെ വഴി നടക്കേണ്ട അവസ്ഥയാണെന്ന് നഗരസഭ കൗണ്‍സിലര്‍ ഷാജു വി തുരുത്തന് പറഞ്ഞു. പൊതു ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരിയ്ക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
0 Comments