സാമൂഹ്യവിരുദ്ധര്‍ മാലിന്യങ്ങള്‍ ഓടകളിലേക്കും നീര്‍ച്ചാലുകളിലേക്കും വലിച്ചെറിയുന്നത് മൂലം ഡ്രെയിനേജ് സൗകര്യങ്ങള്‍ നിശ്ചലമാകുന്നു. പാരിസ്ഥിതിക-മലിനീകരണ പ്രശ്‌നങ്ങളും, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകുമെന്ന് ആശങ്ക ഉയരുന്നു. ഏറ്റുമാനൂര്‍ മങ്ങരക്കലുങ്ക് ജംഗ്ഷന് സമീപം തോട്ടിലേക്ക് ഒഴുകിയെത്തുന്ന നീര്‍ച്ചാലിലാണ് ഡയപ്പര്‍ അടക്കമുള്ളവ കുടുങ്ങിയത്. പ്രദേശത്ത് വെള്ളക്കെട്ട് പതിവാകുകയാണ്. അതിരമ്പുഴ മറ്റം ജംഗ്ഷന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങളും മണ്ണും ചെളിയും മരക്കൊമ്പുകളും നീര്‍ച്ചാലില്‍ കുരുങ്ങിയതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ജനപ്രതിനിധി ബിജു വലിയമലയുടെ സാന്നിധ്യത്തില്‍ നീര്‍ച്ചാലിലെയും, കലുങ്കിനടിയിലെയും മാലിന്യങ്ങള്‍ നീക്കിയാണ് നീരൊഴുക്ക് പുനസ്ഥാപിക്കാന്‍ നടപടികള്‍സ്വീകരിച്ചത്.
0 Comments