Breaking...

9/recent/ticker-posts

Header Ads Widget

എട്ടുനോമ്പ് പെരുന്നാളിന് തുടക്കമായി



ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്  തുടക്കമായി. കൊടിയേറ്റ് കര്‍മം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ 100കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മോര്‍ ക്ലിമിസിന്റെ നേതൃത്വത്തില്‍ നടന്ന  പ്രാര്‍ത്ഥനയ്ക്ക് ശേഷം  താഴത്തെ പള്ളിയിലെ കല്‍ക്കുരിശിന് സമീപം കൊടിമരം ഉയര്‍ത്തി  തുടര്‍ന്ന് കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടിയേറി.  ഇ റ്റി  കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ,പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ , സഹ വികാരിമാര്‍ ,മറ്റു വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു.  പെരുനാള്‍ ദിനങ്ങളില്‍ താഴത്തെ പള്ളിയില്‍ സഭയിലെ ബിഷപ്പുമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ എല്ലാ ദിവസവും മൂന്നിന്‍മേല്‍ കുര്‍ബാനയും ആറിന് അഞ്ചിന്‍മേല്‍ കുര്‍ബാനയും ഉണ്ടായിരിക്കും.  ആറിന് പ്രസിദ്ധമായ റാസയും ഏഴിനു പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങും നടക്കും. പെരുന്നാളിനോടനുബന്ധിച്ച് പള്ളിയിലെ വൈദ്യുതി ദീപാലങ്കാരങ്ങളുടെ പ്രദര്‍ശനം 14വരെ ഉണ്ടായിരിക്കും. സന്ധ്യാനമസ്‌കാരത്തെത്തുടര്‍ന്ന് പതിനാലിനു വൈകിട്ട് ആറിന് നട അടയ്ക്കും.




Post a Comment

0 Comments