ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പു പെരുന്നാളിന് അനുബന്ധിച്ചുള്ള പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങ് നടന്നു. രാവിലെ 11.30ന് മധ്യാഹ്ന പ്രാര്‍ത്ഥനയെ തുടര്‍ന്ന് ആണ് നടതുറന്നത്. പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രദിക്ഷിണത്തോടും നേര്‍ച്ച വിളമ്പോടെയും പെരുന്നാള്‍ ചടങ്ങുകള്‍ സമാപിയ്ക്കും. 1501 പറ അരിയുടെ പാച്ചോറാണ് നേര്‍ച്ചയ്ക്കായി തയ്യാറാക്കുന്നത്. നിരവധി വിശ്വാസികള്‍ ആണ് നട തുറക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.
0 Comments