Breaking...

9/recent/ticker-posts

Header Ads Widget

മിസ് സൗത്ത് ഇന്ത്യയായി കിടങ്ങൂര്‍ സ്വദേശിനി ഹര്‍ഷ ശ്രീകാന്ത്.



മിസ് സൗത്ത് ഇന്ത്യയായി കിടങ്ങൂര്‍ സ്വദേശിനി ഹര്‍ഷ ശ്രീകാന്ത്. മണപ്പുറം ഫിനാന്‍സും പെഗാസസ് കമ്പനിയും സംയുക്തമായി നടത്തിയ മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഹര്‍ഷ ശ്രീകാന്ത്  ഒന്നാമതെത്തിയത്. കിടങ്ങൂര്‍ മലമേല്‍ ഇല്ലത്ത് ശ്രീകാന്ത് സീമ ദമ്പതികളുടെ പുത്രിയാണ് ഹര്‍ഷ . അഞ്ച് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക മത്സരങ്ങളില്‍ യോഗ്യത നേടിയ 20 സുന്ദരിമാരാണ് എറണാകുളം ഗോകുലം പാര്‍ക്കില്‍ നടന്ന ഫൈനല്‍ റൗണ്ടില്‍ പങ്കെടുത്തത്. വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഹര്‍ഷ വിജയ കിരീടം ചൂടുകയായിരുന്നു. ചെന്നൈ SRM യൂണിവേഴ്‌സിറ്റിയില്‍ MA സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ് ഹര്‍ഷ .




Post a Comment

0 Comments