Breaking...

9/recent/ticker-posts

Header Ads Widget

മോനിപ്പള്ളി എം.യു.എം ആശുപത്രി ആതുര സേവനരംഗത്ത് 60 വര്‍ഷങ്ങള്‍ പിന്നിടുന്നു.



മോനിപ്പള്ളി എം.യു.എം ആശുപത്രി ആതുര സേവനരംഗത്ത് 60 വര്‍ഷങ്ങള്‍ പിന്നിടുന്നു. കോട്ടയം അതിരൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തി ലാണ് എം.യു. എം ആശുപത്രി, പ്രവര്‍ത്തിക്കുന്നത്. സേവനനിരതരായ ഡോക്ടര്‍മാരും നഴ്‌സുമാരും കര്‍മ്മനിരതരായ സിസ്റ്റേഴ്‌സും ചേര്‍ന്ന് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ആതുരശുശ്രൂഷാ രംഗത്ത് മോനിപ്പള്ളി MUM ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആശ്വാസമാകുന്നത്. ആശുപത്രിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധങ്ങളായ ആതുര സേവനങ്ങള്‍ സൗജന്യ നിരക്കില്‍ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെ തീയതികളിലായി കുറഞ്ഞ ചിലവില്‍ മുട്ടു മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തും. ഒരു ലക്ഷത്തി പതിനായിരം രൂപയുടെ പാക്കേജില്‍ അഞ്ച് ദിവസത്തെ ആശുപത്രി വാസവും മരുന്നും നല്‍കും.അസ്ഥി രോഗ വിദഗ്ധന്‍ ഡോക്ടര്‍ ഡിബിന്‍ കെ തോമസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയാ ക്യാമ്പ് നടത്തുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് സൗകര്യങ്ങളും ആശുപത്രിയില്‍ ലഭ്യമാണെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ പ്രിന്‍സി പറഞ്ഞു. വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന സേവനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കല്‍ സൂപ്രണ്ട് സിസ്റ്റര്‍ ഡോക്ടര്‍ ധന്യ, ഓര്‍ത്തോപീഡിക് സാജന്‍ ഡോക്ടര്‍ ഡിബിന്‍ കെ തോമസ്, മാനേജര്‍ സജന്‍ എസ് കുരുവിള  എന്നിവര്‍ ആതുര സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി സൗജന്യ പദ്ധതികളുംആശുപത്രി നടപ്പിലാക്കുന്നുണ്ട്.





Post a Comment

0 Comments