Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലി ഗ്രാമ പഞ്ചായത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.



മുത്തോലി ഗ്രാമ പഞ്ചായത്തില്‍ ഭാരത സര്‍ക്കാരിന്റെ ഗാര്‍ബേജ് ഫ്രീ ഇന്ത്യ- സ്വച്ഛതാ ഹി സേവാ കാമ്പെയിനിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്തം നവകേരളം കാമ്പെയിനിന്റെയും ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പഞ്ചായത്തിനെ  മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചനാ യോഗം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി മീനാഭവന്‍ ഉദ്ഘാടനം ചെയ്തു.  മുത്തോലി ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചുവരുന്ന നടപടികള്‍ യോഗത്തില്‍ വിശദീകരിച്ചു. ഒക്ടോബര്‍ 1, 2 തീയതികളില്‍ നടക്കുന്ന മാലിന്യ മുക്ത ക്യാമ്പെയിനില്‍ നടത്തേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കി. ഒക്ടോബര്‍ 1 ന് ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍മാര്‍, റസിഡന്റ്‌സ് അസോസ്സിയേഷന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ  നേതൃത്വത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു. മാലിന്യം അടിഞ്ഞുകൂടിയ  ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങള്‍ വൃത്തിയാക്കി അവിടങ്ങളില്‍ പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച് ''സ്‌നേഹാരാമങ്ങള്‍'' തീര്‍ക്കുന്നതിന് സ്‌കൂള്‍ എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് വിവിധ ശുചിത്വ പ്രവര്‍ത്തനങ്ങള്‍, സ്വച്ഛതാ റണ്‍ എന്നിവ നടത്തും. യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, അംഗനവാടി വര്‍ക്കര്‍മാര്‍, ആശാപ്രവര്‍ത്തകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സ്‌കൂള്‍ മേധാവികള്‍, ഗ്രാമ പഞ്ചായത്തിലെ വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, കുടിവെള്ള സമിതികളുടെ പഞ്ചായത്ത് തല പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സിജുമോന്‍ സി.എസ്, സെക്രട്ടറി അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ സംസാരിച്ചു. പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ആരോഗ്യ സംരക്ഷണം, മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ക്ലാസ്സുകള്‍ എടുത്തു.




Post a Comment

0 Comments