പുഷ്പക ബ്രാഹ്മണ സേവാസംഘത്തിന്റെ 55-ാമത് ദേശീയ സമ്മേളനം സെപ്റ്റംബര്‍ ഒന്‍പതിന് ഏറ്റുമാനൂരില്‍ നടക്കും. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന സമ്മേളനം റിട്ട. ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്യും. സേവാസംഘം പ്രസിഡന്റ് ഡോ.പി.ഗോപിനാഥന് അധ്യക്ഷത വഹിക്കും. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. തോമസ് ചാഴിക്കാടന് എം.പി മുഖ്യപ്രഭാഷണം നടത്തും. 10-മണിക്ക് പ്രതിനിധി സമ്മേളനം ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. സേവാസംഘം കേന്ദ്ര വൈസ് പ്രസിഡന്റ് പി.എന്‍.കൃഷ്ണമൂര്‍ത്തി മിനിറ്റ്സും, ജനറല്‍ സെക്രട്ടറി ടി.ആര്.ഹരിനാരായണന് വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. വൈകുന്നേരം 4.30-ന് ഘോഷയാത്രയെ തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍.വാസവന് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സ്വഗതസംഘം ചെയര്മാന് അഡ്വ.ഹരിശങ്കര്‍ എന്‍.ഉണ്ണി, ജനറല്‍ കണ്‍വീനര്‍ വി. നാരായണന് ഉണ്ണി, കെ.എസ്.കൃഷ്ണകുമാര്‍, വി.ശശിധരശര്‍മ്മ, കെ.എം.നാരായണ്‍ ഉണ്ണി എന്നിവര്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
0 Comments