നീണ്ടൂര്‍ SKV ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ക്ലബിലെ അംഗങ്ങളുടെ സ്‌കൂള്‍ തല ക്യാമ്പ് നടന്നു .ഡിജിറ്റല്‍ ഓണം എന്ന തീമിനെ ആസ്പദമാക്കി നടത്തിയ ക്യാമ്പ് ഡിജിറ്റല്‍ പൂക്കളമൊരുക്കി ഹെഡ്മിസ്‌ട്രെസ് ശ്യാമള വി വി ഉദ്ഘാടനം ചെയ്തു. കോട്ടയം കൈറ്റ്‌സിലെ മാസ്റ്റര്‍ ട്രെയിനര്‍ പ്രീത ജി നായര്‍ ആണ് ക്യാമ്പിന്റെ ക്ലാസുകള്‍ നയിച്ചത്. ഒന്‍പതാം ക്ലാസ്സിലെ 23 കുട്ടികള്‍ സ്‌ക്രാച്ച് 3 പ്രോഗ്രാമിങ്, ഓപ്പണ്‍ ടൂള്‍സ് അനിമേഷന്‍ എന്നിവയുടെ സഹായത്തോടെ ഡിജിറ്റല്‍ അത്തപ്പൂക്കളം, ഡിജിറ്റല്‍ ചെണ്ടമേളം, ഓണാാശംസകളുടെ gif മൊബൈല്‍ മെസ്സേജുകള്‍ എന്നിവ തയ്യാറക്കുന്നതിനുള്ള പരിശീലനത്തില്‍ പങ്കാളികളായി. ഈ ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 6 കുട്ടികള്‍ക്ക് സബ് ജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നതിനു അവസരം ലഭിക്കും. സ്‌കൂള്‍ കൈറ്റ് പരിശീലകരായ അനീസ സീനത്ത്, ജൈമോള്‍ പീറ്റര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
0 Comments