Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു.



പാലാ നഗരസഭയില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം നിര്‍വഹിച്ചു.  മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫീസിന്റെയും പാലാ നഗരസഭ കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ആയിരുന്നു ശില്‍പ്പശാല സംഘടിപ്പിച്ചത് . വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നവസംരംഭകരെ കണ്ടെത്തുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളെ കുറിച്ച് അറിവ് പകരുന്നതിനും സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനുമായിരുന്നു ശില്പശാല സംഘടിപ്പിച്ചത്. മീനച്ചില്‍ ഉപജില്ല വ്യവസായ ഓഫീസര്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ശില്‍പ്പശാലയില്‍ നവസംരംഭകരായ ധാരാളം യുവാക്കളും പങ്കെടുത്തു. നവസംരംഭകര്‍ക്ക് ലോണ്‍ ലൈസന്‍സ്, സബ്‌സിഡി സപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments