അച്ഛനെയും, മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി ഇഞ്ചിയില്‍ വീട്ടില്‍ ഇഞ്ചി ബിനു എന്നുവിളിക്കുന്ന ബിനു (47) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും സംഘം ചേര്‍ന്ന് ഇടപ്പാടി സ്വദേശിയായ ഗൃഹനാഥന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെയും പിതാവിനെയും കാപ്പി വടിയും,സിമന്റ് കട്ടയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബിജു ഇ.റ്റി, ബിജു തങ്കപ്പന്‍ എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇയാള്‍ കൂടി പോലീസിന്റെ പിടിയിലാകുന്നത്. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി ടോംസണ്‍, എസ്.ഐ ബിനു വി.എല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെറിമാന്‍ഡ്ചെയ്തു
0 Comments