കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. പാലാ-രാമപുരം റോഡില്‍ സിവില്‍ സ്റ്റേഷന് മുന്‍വശത്താണ് വിള്ളല്‍ രൂപപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് റോഡ് പത്ത് മീറ്ററോളം നീളത്തില്‍ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വിള്ളല്‍ രൂപപ്പെട്ടത്. ഈ ഭാഗത്ത് മുമ്പ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നുണ്ടായിരുന്നു. റോഡിന്റെ അടിവശം മണ്ണ് ചോര്‍ന്നു പോയിട്ടുള്ളതാണ് വിള്ളല്‍ രൂപപ്പെടാന്‍ കാരണമെന്ന് കരുതപ്പെടുന്നു. സിവില്‍ സ്റ്റേഷന്‍, ബൈപാസ് റോഡ് തുടങ്ങിയ ഇടങ്ങളിലേക്ക് നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ ബലക്ഷയത്തിന്റെ കാരണം കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും, യാത്രാതടസ്സം പരിഹരിക്കണമെന്നും ആവശ്യമുയരുന്നു.
0 Comments