കോട്ടയം ജില്ലയിലെ പായിപ്പാട് പഞ്ചായത്തില്‍ അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിന്റെ പേരില്‍ യുവതി പഞ്ചായത്ത് ഓഫീസില്‍ കയറി പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി പരാതി. പായിപ്പാട് പഞ്ചായത്തിന്റെ പന്ത്രണ്ടാം വാര്‍ഡില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നതായി നാട്ടുകാരാണ് പഞ്ചായത്തില്‍ പരാതി നല്‍കിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തുകയും പെര്‍മിറ്റ് എടുത്തതിനുശേഷം നിര്‍മ്മാണം തുടരണമെന്ന് യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇവര്‍ വീണ്ടും നിര്‍മ്മാണം തുടര്‍ന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഇതെ തുടര്‍ന്ന് സ്ത്രീ നേരിട്ട് പഞ്ചായത്ത് ഓഫീസിലേക്ക് എത്തി. പഞ്ചായത്ത് സെക്രട്ടറിയേയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. സെക്രട്ടറിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇവര്‍ പിന്മാറുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പഞ്ചായത്ത് സെക്രട്ടറി ലിറ്റി തോമസ് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഓഫീസില്‍ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ തൃക്കൊടിത്താനം പോലീസില്‍ പരാതി നല്‍കി. ജീവനക്കാരുടെയും, ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പ്രതിഷേധയോഗവും നടന്നു.
0 Comments