Breaking...

9/recent/ticker-posts

Header Ads Widget

അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു



അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട  മരോട്ടിക്കല്‍ ബിജു എം. ആര്‍(47) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം തന്റെ അഞ്ചു വയസ്സുകാരനായ മകനെ കഴുത്തില്‍ കയറിയിട്ട് കുരുക്കി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.  കോണ്‍വെന്റില്‍ താമസിച്ചു  പഠിച്ചിരുന്ന ഇയാളുടെ കുട്ടികള്‍  ഓണാവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍  ഇടിവെട്ടിയതിനെ തുടര്‍ന്ന് കുട്ടികള്‍ അകത്തേക്ക് കയറിയ സമയത്ത്  ഇളയകുട്ടിയായ അഞ്ചുവയസ്സുകാരന്‍ മുറ്റത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് കയറില്‍ തട്ടി മറിഞ്ഞു വീഴുന്നത് കണ്ട പിതാവ്  ആ കയര്‍ എടുത്തു കുട്ടിയുടെ കഴുത്തില്‍ കുരുക്കിട്ടു മുറുക്കുകയായിരുന്നു. കുട്ടികള്‍  ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ കുരുക്ക് കഴുത്തില്‍ നിന്ന് മാറ്റുകയായിരുന്നു. ഓണാവധിക്ക് ശേഷം തിരിച്ചു കോണ്‍വെന്റില്‍ എത്തിയപ്പോള്‍ അഞ്ചുവയസ്സുകാരന്റെ കഴുത്തിലെ പാട് കണ്ട് അധികൃതര്‍ വിവരം തിരക്കിയപ്പോഴാണ് കുട്ടികള്‍ വിവരം പറഞ്ഞത്. തുടര്‍ന്ന് കോണ്‍വെന്റ് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു.ചൈല്‍ഡ് ലൈന്‍ മുഖാന്തരം പരാതി ലഭിച്ചതിനെ തുടര്‍ന്ന്  മണിമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷാജിമോന്‍, എസ്.ഐ മാരായ സന്തോഷ് കുമാര്‍, അനില്‍കുമാര്‍,സി.പി.ഒ മാരായ രാജീവ്, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments