Breaking...

9/recent/ticker-posts

Header Ads Widget

മദ്യനയത്തിനെതിരെ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ വോട്ടുചെയ്യണമെന്ന് കേരള മദ്യനിരോധന സമിതി.



എല്‍.ഡി.എഫ് സര്‍ക്കാരിന്റ മദ്യനയത്തിനെതിരെ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ വോട്ടുചെയ്യണമെന്ന് കേരള മദ്യനിരോധന സമിതി. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റ നേതൃത്വത്തിലുണ്ടായിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ മദ്യം മൂലമുള്ള കേരളത്തിന്റ ദുരവസ്ഥ തിരിച്ചറിഞ്ഞ് കേരളത്തെ സമ്പൂര്‍ണ്ണ ലഹരി വിമുക്തമാക്കാന്‍ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കാന്‍ നടപടി ആംഭിച്ചിരുന്നതാണ്. 10-വര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനമാണ് ഉദ്യേശിച്ചിരുന്നത്.രണ്ട് വര്‍ഷം കൊണ്ട് 20- ശതമാനം മദ്യശാലകള്‍ അടച്ചുപൂട്ടി. അതോടെ കേരളത്തില്‍ അവശേഷിച്ചത് 29-ബാറുകളും 306-ബിവറേജ് ഔട്ട് ലൈറ്റുകളുമായിരുന്നു. പഞ്ചായത്തിരാജ് നിയമം അനുസരിച്ച് പ്രദേശിക മദ്യനിരോധന അധികാരങ്ങളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു.പീന്നിട് അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ അതെല്ലാം തകര്‍ത്ത് തരിപ്പണമാക്കി.   തിരഞ്ഞടുപ്പില്‍ ജയിക്കാനായി കേരളത്തിന് മദ്യവര്‍ജന നയമാണ് നല്ലതെന്ന പ്രചരണം എല്‍.ഡി.എഫ്. അഴിച്ച് വിടുകയായിരുന്നു. ഏഴ് വര്‍ഷത്തെ പിണറായി സര്‍ക്കാറിന്റ ഭരണംകൊണ്ട് മദ്യം ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ കേരളത്തില്‍ മലവെള്ളം പോലെ കുത്തിയൊഴുകുകയാണന്നും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇതിന് ശക്തമായ തിരിച്ചടി കൊടുക്കാന്‍ വോട്ടര്‍മാര്‍ വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.എം.രവീന്ദ്രന്‍, രക്ഷാധികാരി ആര്‍.രഘു, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എ.ജോസഫ്, സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ് പ്രൊഫ. ഒ.ജെ.ചിന്നമ്മ, ജില്ലാ ഓര്‍ഗനൈസര്‍ സി.എസ് വേണുനായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments