പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാക്കിയ ഇടതുപക്ഷ നേതാക്കള്‍ അടിസ്ഥാനരഹിതമായ യു.ഡി.എഫ്, ബി.ജെ.പി ബന്ധം ആരോപിച്ച് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ ശ്രമിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലും, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ,യുഡിഎഫിന് ക്ഷീണം വന്നത് ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷത്തേക്ക് പോയത് മൂലമാണ് എന്ന് പ്രചരിപ്പിക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളുടെ വീമ്പ് പറച്ചില്‍ എട്ടാം തീയതി വോട്ടെണ്ണുമ്പോള്‍ അവസാനിക്കുമെന്നും സജി പറഞ്ഞു. ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ മരണശേഷവും അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും വേട്ടയാടി കൊണ്ടിരിക്കുന്നതിന് പുതുപ്പള്ളിയിലെ ജനാധിപത്യ വിശ്വാസികള്‍ ബാലറ്റിലൂടെ മറുപടി നല്‍കിയിട്ടുണ്ടെന്നും സജി അഭിപ്രായപ്പെട്ടു.
0 Comments