വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴിയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. സെപ്റ്റംബര്‍ 3 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ പ്രവചനം. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാന്‍ സാധ്യത. സെപ്റ്റംബര്‍ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷത്തിന്റെ ശക്തി കുറയുകയും സംസ്ഥാനത്ത് മഴയുടെ അളവ് കുറയുകയും ചെയ്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു. വൈദ്യുതി ദൗര്‍ലഭ്യത്തിനും ജലക്ഷാമത്തിനും ഇടയാക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.
0 Comments