രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. പാലാ രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13, 10, 7 വയസ്സുള്ള പെണ്‍കുട്ടികളെയാണ് പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതില്‍ ഏഴു വയസ്സുകാരി പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മൂന്ന് പെണ്‍മക്കളുമൊത്താണ് ജോമോന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി താമസിച്ചിരുന്നത്.
0 Comments