രാമപുരം വിദ്യാഭ്യാസ ഉപജില്ലതല അധ്യാപകദിനാഘോഷം നടന്നു. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലറും കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗവുമായിരുന്ന ഡോ. സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ അധ്യാപകനും പ്രഭാഷകനെന്ന നിലയിലുള്ള വ്യക്തിത്വ മഹത്വങ്ങളിലേക്ക് വെളിച്ചം വീശുന്ന സംഭവങ്ങള്‍ അനുസ്മരിച്ച് കൊണ്ട് നല്ലൊരു വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹത്തിന്റെ ജന്മദിനം തന്നെ അധ്യാപക ദിനമായി തിരഞ്ഞെടുത്തത് ഏറ്റവും ഉചിതമാണെന്നും ഡോക്ടര്‍ സിറിയക് തോമസ് പറഞ്ഞു. വിവിധ കാലഘട്ടങ്ങളിലെ വിവിധ തലമുറകളിലെ അധ്യാപക വിദ്യാര്‍ത്ഥി സവിശേഷതകളും ബന്ധങ്ങളും വളരെ സരസമായി അദ്ദേഹം അവതരിപ്പിച്ചു. രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മേരിക്കുട്ടി ജോസഫ്, ഡോ. സിറിയക് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മുന്‍ എ ഇ ഒ മാരായ പി രവി , രമാദേവി എന്‍ , ജോസഫ് കെ കെ എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. രാമപുരം എസ് എസ് കെ , ബി പി സി രതീഷ് ജെ ബാബു, ബിനോയി സെബാസ്റ്റ്യന്‍, ഫോറം ജോയിന്റ് സെക്രട്ടറി മിനി മോള്‍ എന്‍ ആര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. അരീക്കര ശ്രീനാരായണ യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനു കെ എസ് അനുസ്മരണവും നടന്നു. ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി രാജേഷ് NY , ബെന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments