SNDP യോഗം രാമപുരം ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം നടന്നു. കൊണ്ടാട് ശ്രീ സു ബ്രഹ്‌മണ്യ ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര രാമപുരം ടൗണ്‍ ചുറ്റി ഗുരുമന്ദിരത്തില്‍ സമാപിച്ചു. SNDP യോഗം മീനച്ചില്‍ യൂണിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറിയംഗം സി.ടി രാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം SNDP യോഗം ലീഗല്‍ അഡൈ്വസര്‍ അഡ്വ. എ.എന്‍ രാജന്‍ ബാബു ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന് പ്രഖ്യാപിച്ച ലോക ഗുരുവാണ് ശ്രീനാരായണ ഗുരുദേവന്‍ എന്ന അദ്ദേഹം പറഞ്ഞു. മറ്റ് ലോക ഗുരുക്കന്മാര്‍ മതം സ്ഥാപിച്ച് ആ മതത്തിലെ ദൈവങ്ങളെ ആരാധിക്കുവാനാണ് ഉപദേശിച്ചത്. ഗുരുദേവന്‍ എല്ലാ മതങ്ങളിലെ ദൈവങ്ങളെയും ഒരുപോലെ ബഹുമാനിക്കുവാനാണ് പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് സുകുമാരന്‍ പെരുമ്പ്രായില്‍ സമാപന യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍, ഒ.എം. സുരേഷ് ഇട്ടിക്കുന്നേല്‍, ഉല്ലാസ് മതിയത്ത്, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗം അമ്മിണി കൈതളാവുംകര, എസ്. സുധീര്‍ കൊച്ചുപറമ്പില്‍, സലിജ സലിം ഇല്ലിമൂട്ടില്‍, കെ.എ. രവി , വി. ഷാജി ഇല്ലിമൂട്ടില്‍, വിശ്വന്‍ തണ്ടുംപുറത്ത്, ഷാജികുമാരന്‍ വെട്ടിക്കുന്നേല്‍, അജീഷ് കൊളുത്താപ്പിള്ളില്‍, മനു വി. ഗോപി വാരിയാനിയില്‍, ശശി മഞ്ഞപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments