Breaking...

9/recent/ticker-posts

Header Ads Widget

നാടും, നഗരവും ശ്രീകൃഷ്ണ ജയന്തി ആഘോഷനിറവില്‍



നാടും, നഗരവും ശ്രീകൃഷ്ണ ജയന്തി ആഘോഷനിറവില്‍. യോഗേശ്വരനായ ശ്രീകൃഷ്ണന്റെ ജന്മദിനം സമുചിതമായി ആഘോഷിക്കപ്പെടുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് രാവിലെ മുതല്‍ ആരംഭിച്ചത്. ഗോപൂജയും വൃക്ഷപൂജയും വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ക്ഷേത്രങ്ങളില്‍ രാവിലെ തന്നെ ഭക്തജനത്തിരക്കേറിയിരുന്നു. അഖണ്ഡ നാമജപയജ്ഞം, നാരായണീയ പാരായണം, പ്രഭാഷണങ്ങള്‍, ജയന്തിയൂട്ട് എന്നിവയും നടന്നു. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍, അഷ്ടമി രോഹിണി നാളിലെ സായംസന്ധ്യയില്‍ ഗ്രാമവീഥികളെ അമ്പാടിയാക്കി മാറ്റും. ഉണ്ണിക്കണ്ണന്‍മാരും, ഗോപികമാരും, നിശ്ചല ദൃശ്യങ്ങളും വിസ്മയക്കാഴ്ചകളൊരുക്കുന്ന ശോഭായാത്രകളാണ് നടക്കുന്നത്. കിടങ്ങൂര്‍ ശാസ്താംകോട്ട ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി നാളില്‍ നടന്ന ചടങ്ങില്‍ നവീകരിച്ച തിരുവരങ്ങ് നാരായണീയാലയത്തിന്റെ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.കെ സുന്ദരേശന്‍ നിര്‍വഹിച്ചു. മുന്‍ ദേവസ്വം ബോര്‍ഡംഗം പി.കെ തങ്കപ്പന്‍ അധ്യക്ഷനായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വി.ആര്‍ ജ്യോതി, സതീഷ് കെ വാര്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്‍ ശബരിമല-ഗുരുവായൂര്‍ മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. നാരായണീയ പാരായണവും നടന്നു. കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ അഖണ്ഡ നാമജപം, നാരായണീയ പാരായണം ജയന്തിയൂട്ട്എന്നിവനടന്നു. ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി മഹോത്സവത്തിനോടനുബന്ധിച്ച് ഗോപൂജ നടന്നു. മേല്‍ശാന്തി രാധാകൃഷ്ണന്‍ പോറ്റി  ഗോപൂജയ്ക്ക് കാര്‍മികത്വം വഹിച്ചു.





Post a Comment

0 Comments