Breaking...

9/recent/ticker-posts

Header Ads Widget

എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി



വൈക്കം റോഡ് റെയില്‍വെ സ്റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി  സമരരംഗത്തിറങ്ങാനൊരുങ്ങുകയാണ് ആപ്പാഞ്ചിറ പൗരസമിതി.  വഞ്ചിനാട്, വേണാട്, മലബാര്‍ , പരശുറാം, ബാംഗ്ലൂര്‍ ഐലന്‍ഡ്, അമൃത, വേളാങ്കണ്ണി, ചെന്നൈ മെയില്‍, ശബരി, മുംബൈ, കന്യാകുമാരി എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി വര്‍ഷങ്ങളായി സമരരംഗത്താണ്. വൈക്കം, മീനച്ചില്‍ താലൂക്കുകളിലെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്നത് വൈക്കം റോഡ് റെയില്‍വെ സ്റ്റേഷനെയാണ് . ഇവിടെ നിലവില്‍ കേരളാ എക്‌സ് പ്രസ്, പാലരുവി, ഗുരുവായൂര്‍ എക്‌സ്പ്രസിനും പാസഞ്ചര്‍ ,മെമു ട്രെയിനുകള്‍ക്കും മാത്രമാണ് സ്റ്റോപ്പുള്ളത്. കോട്ടയം - എറണാകുളം  റോഡിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യന്ന റെയില്‍വെ സ്റ്റേഷനായ വൈക്കം റോഡില്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചാല്‍ യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകും.  വൈക്കം റോഡ് റെയില്‍വെ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷനായി ഉയര്‍ത്തണമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉണ്ടായിരുന്ന യാത്രായിളവുകള്‍  പുന:സ്ഥാപിക്കണമെന്നും പൗരസമിതി യോഗം ആവശ്യപ്പെട്ടു.  ഈ  ആവശ്യങ്ങള്‍ ഉന്നയിച്ച് പൗരസമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ  ,ജനകീയ സദസ്, കാമ്പയിനുകള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. പൗരസമിതി പ്രസിഡന്റ് പി.ജെ.തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് നടയ്ക്കമ്യാലില്‍, ചന്ദ്രബോസ് ഭാവന, കുഞ്ഞുകുഞ്ഞ്, ജോസഫ് തോപ്പില്‍, ജെയിംസ്, മേരിക്കുട്ടി ചാക്കോ, അഡ്വ.കെ.എം.ജോര്‍ജ്, ഷാജി കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments