വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് കര്‍ണാടക ബാങ്കിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ബാങ്കുദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കുടയംപടിയിലെ വ്യാപാരിയായിരുന്ന ബിനുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, അധിക്ഷേപവും, ഭീഷണിയുമായി വ്യാപാരിയുടെ മരണത്തിനിടയാക്കിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. സംസ്ഥാന അധ്യക്ഷന്‍ രാജു അപ്‌സര ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ടും, സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.കെ തോമസ്‌കുട്ടി അദ്ധ്യക്ഷനായിരുന്നു. പ്രതിഷേധ സമരത്തെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം ബാങ്കിനു മുന്നില്‍ ക്യാമ്പ് ചെയ്തിരുന്നു.
0 Comments