Breaking...

9/recent/ticker-posts

Header Ads Widget

ആര്‍പ്പൂക്കര വയോജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം


ലോക വയോജന ദിനതൊടാനുബന്ധിച്ചു  ആര്‍പ്പൂക്കര വയോജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  വയോജന  സംഗമം  ജില്ല കളക്ടര്‍  വി. വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് തോമസ് പി തോമസ് അധ്യക്ഷനായിരുന്നു. ആര്‍പ്പുക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഞ്ജു മനോജ് മുതിര്‍ന്ന സംഘാംഗങ്ങളെ ആദരിച്ചു. അഡ്വക്കേറ്റ് സണ്ണി ജോര്‍ജ് ചാത്തുക്കുളം വയോജനങ്ങള്‍ക്ക് നിയമ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസി കെ തോമസ്, ആര്‍പ്പുക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി പുതുശ്ശേരി , പി. കെ. ഷാജി, ആര്‍പ്പുക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. കെ. ഹരിക്കുട്ടന്‍ , വാര്‍ഡ് മെമ്പര്‍ സേതുലക്ഷ്മി , പഞ്ചായത്തംഗം  പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments