Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കി



അരുവിത്തുറ സെന്റ് ജോര്‍ജസ്  കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കി. വിമന്‍ സെല്ലിന്റെയും സ്വയം പ്രതിരോധ സേനയുടെയും അഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥിനികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ആയോധന കലയായ കരാട്ടയുടെ അടവുകളാണ് പരിശീലിപ്പിച്ചത്.  മുപ്പത് വര്‍ഷമായി പരിശീലന രംഗത്തുള്ള കരാട്ടെ മാസ്റ്റര്‍ വി.എന്‍ സുരേഷാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. അപ്രതീക്ഷിതമായി പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയുന്നതിനും രക്ഷപ്പെടുന്നതിനും ഉതകുന്ന അടവുകളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 100 റോളം വിദ്യാര്‍ത്ഥിനികള്‍ ഏകദിന പരിശീലന പരിപാടിയില്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ സിബി ജോസഫ് , കോളേജ് ബര്‍സാറും കോഴ്സ്സ് കോര്‍ഡിനേറ്ററുമായ ഫാ.ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍ , വിമന്‍സ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ തേജി ജോര്‍ജ് , നാന്‍സി വി.ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments