സ്വച്ഛത ഹി സേവ ശുചിത്വ പരിപാടിയോടനുബന്ധിച്ച് അംബിക വിദ്യാഭവന്‍ സ്‌കൂളിന്റെയും ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ യും ഐങ്കൊമ്പ് ഗ്രാമ ചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കടനാട് പഞ്ചായത്തിലെ ഐങ്കൊമ്പ് ടൗണ്‍ വൃത്തിയാക്കി. ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിമല്‍കുമാര്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുമേഷ്, അശ്വതി, അമൃത, PR0 ജയലക്ഷ്മി, അംബിക വിദ്യാഭവന്‍ പ്രിന്‍സിപ്പാള്‍ സി.എസ് പ്രതീഷ് എന്നിവരും അംബിക വിദ്യാഭവനിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും ശുചീകരണത്തില്‍ പങ്കെടുത്തു.
0 Comments