Breaking...

9/recent/ticker-posts

Header Ads Widget

സി.ബി.എസ്.ഇ. സംസ്ഥാന കബഡി ടൂര്‍ണ്ണമെന്റ സമാപിച്ചു.



മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ നടന്ന സി.ബി.എസ്.ഇ. സംസ്ഥാന കബഡി ടൂര്‍ണ്ണമെന്റ സമാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ലക്ഷദ്വീപില്‍  നിന്നുമായി അന്‍പതോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാക്കനാട് ഭാവന്‍സ് ആദര്‍ശ് വിദ്യാലയ ചാമ്പ്യന്മാരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിദ്യോദയ സ്‌കൂള്‍ തേവക്കല്‍   കൊച്ചിയും ചാമ്പ്യന്മാരായി.

സമാപന സമ്മേളനം ലേബര്‍ ഇന്ത്യ ഗ്രൂപ്പ്  ചെയര്‍മാന്‍ വി.ജെ. ജോര്‍ജ്ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു.. ലേബര്‍  ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങ ളുടെ മാനേജിംഗ് ഡയറക്ടര്‍  രാജേഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.  ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്ജ്,, പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments