പ്രശസ്ത മൃദംഗ വിദ്വാനും സംഗീതജ്ഞനുമായിരുന്ന പാലാ ചിന്നക്കുട്ടന്‍ മാസ്റ്ററുടെ 20-ാമത് ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ചിന്മയം 2023 കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. പ്രൊഫ. പാറശാല രവി ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ താലൂക്ക് NSS യൂണിയന്‍ പ്രസിഡന്റ് സി.പി ചന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു. സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ പത്‌നി ശോഭന രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പ്രഥമ ചിന്നക്കുട്ടന്‍ മാസ്റ്റര്‍ പുരസ്‌കാരം മൃദംഗവിദ്വാന്‍ പാറശാല രവിക്ക് സമര്‍പ്പിച്ചു. വി രാമന്‍ കുട്ടി, എസ്.ഡി സുരേന്ദ്രന്‍ നായര്‍, ബാലകൃഷ്ണന്‍, പ്രൊഫ്ര പൊന്‍കുന്നം രാമചന്ദ്രന്‍, തലനാട് മനു, ഡോ വൃന്ദ കൃഷ്ണന്‍, ചിന്മയ പ്രോഗ്രാം കണ്‍വീനര്‍ അനന്തകൃഷ്ണന്‍, ശ്രീകാന്ത് ആണ്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം, സംഗീത സദസ് എന്നിവയും നടന്നു.
0 Comments