ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്നത്തിന് തുടക്കമായി. ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിലെ വൈഷ്ണവ ചൈതന്യത്തെ പ്രത്യേകമായി ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠിക്കുന്നതിനും, പിതൃതര്‍പ്പണത്തിനും, പിതൃ സമര്‍പ്പണത്തിനും കൂടുതല്‍ സൗകര്യങ്ങളുമൊരുക്കുന്നതിനുമായി ദേവഹിതമറിയാനാണ് അഷ്ടമംഗല ദേവപ്രശ്‌നം നടത്തുന്നത്. കോഴിക്കോട് കോട്ടൂര്‍ പ്രസാദ് നമ്പീശനാണ് മുഖ്യദൈവജ്ഞന്‍. കായണ്ണ രതീഷ് പണിക്കരാണ് സഹ ദൈവജ്ഞന്‍. ഇടപ്പാടി ക്ഷേത്രത്തിലെ അതീവ ചൈതന്യമുള്ള ആനന്ദഷണ്മുഖ ദേവനെ വേണ്ടപോലെ ഉപാസിച്ചാല്‍ കുടുംബൈശ്വര്യവും, ശ്രേയസും ഉണ്ടാകുമെന്നും ദേവപ്രശ്നപ്രശ്‌ന ചിന്തയില്‍ വ്യക്തമായി. ദേവപ്രശ്നം തിങ്കളാഴ്ചയും തുടരും. ക്ഷേത്രം ഭാരവാഹികളായ എം.എന്‍. ഷാജി മുകളേല്‍, സുരേഷ് ഇട്ടിക്കുന്നേല്‍, സതീഷ് മണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഭരണസമിതി അംഗങ്ങളും നിരവധി ഭക്തരും സന്നിഹിതമായിരുന്നു.
0 Comments