ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റ് കാട് കയറി ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലായി. പാലാ തൊടുപുഴ റൂട്ടില്‍ മുണ്ടാങ്കല്‍പള്ളിക്ക് സമീപം പാലാ മുനിസിപ്പാലിറ്റി അതിര്‍ത്തിയിലുള്ള കെഎസ്ഇബിയുടെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് പോയിന്റ് ആണ് കാടുകയറി കിടക്കുന്നത്. ഇവിടം കാടുകയറിയതോടെ ചാര്‍ജിംഗ് സ്റ്റേഷന്‍ കൊണ്ട് പ്രയോജനം ഇല്ലാതായിരിക്കുകയാണ് . ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതും പൊതു ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവ് പരിഹരിക്കുന്നതിനും വേണ്ടിയാണ് കെഎസ്ഇബി വിവിധ സ്ഥലങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്ഥലങ്ങള്‍ സ്ഥാപിച്ചത്. ചാര്‍ജിങ് പോയിന്റ് കാട്കയറിത് മൂലം ഇവിടെ ചാര്‍ജിങ് പോയിന്റ് ഉണ്ട് എന്ന് പോലും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയില്ല . ഈ ഭാഗത്തെ കാടുകള്‍ വെട്ടി തെളിച്ച് ജനങ്ങള്‍ക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യ മൊരുക്കണമെന്ന് ആവശ്യം ഉയരുകയാണ്.
0 Comments